റോം : ക്രിക്കറ്റിന്റെ ചരിത്രത്തിൽ തിളങ്ങുന്ന പുതിയ അധ്യായം എഴുതുകയാണ് ഇറ്റലി.ആദ്യമായാണ് ഇറ്റാലിയൻ ക്രിക്കറ്റ് ടീം ഒരു ഐസിസി ടൂർണമെന്റിൽ(2026 ടി20 ലോകകപ്പിൽ) കളിക്കാൻ യോഗ്യത നേടുന്നത്.ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്. ടൂർണമെന്റിലാണ് ഇറ്റലി കളിക്കാനെത്തുക.
യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ജയപരാജയങ്ങളുടെ തീവ്ര മത്സരത്തിലൂടെയാണ് ഇറ്റലി മുന്നേറ്റം കുറിച്ചത്.യൂറോപ്യൻ യോഗ്യതാ മത്സരത്തിൽ സ്കോട്ട്‌ലൻഡ്, ജേഴ്സി ടീമിനെതിരെ ഒരു വിക്കറ്റിന് തോറ്റതോടെയാണ് ഇറ്റലിക്ക് യോഗ്യതാ സാധ്യത സജീവമായത്.അവസാന മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റെങ്കിലും, മികച്ച നെറ്റ് റൺറേറ്റ് കൊണ്ട് ഇറ്റലി മുന്നിലെത്തി.
ഇറ്റലിക്കൊപ്പം നെതർലൻഡ്സും ലോകകപ്പിന് യോഗ്യത നേടി. ടേബിളിൽ മുൻനിര സ്ഥാനങ്ങളിൽ എത്തിയ ഈ രണ്ട് ടീമുകൾക്കും ടൂർണമെന്റിലേക്ക് ടിക്കറ്റ് ഉറപ്പ്.ഇതുവരെ 15 ടീമുകൾ ലോകകപ്പിന് യോഗ്യത നേടിയതായി ഐസിസി അറിയിച്ചു. ഇറ്റലിയുടെ ഈ നേട്ടം ക്രിക്കറ്റിന്റെ ആഗോളവത്കരണത്തിൽ പുതിയ തിരമുഖങ്ങളാണ് തുറക്കുന്നത്. യൂറോപ്യൻ ക്രിക്കറ്റിന്റെ വളർച്ചക്ക് വലിയ തുടക്കമാകാം ഇത്.