സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി ഭാരതീയ വിദ്യാഭവനിൽ ഇൻവെസ്റ്റിചർ ചടങ്ങ് നടത്തി. പരിപാടിയിൽ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി മുഖ്യാതിഥിയായി. സ്‌കൂൾ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് നേതൃപാടവങ്ങൾ വളർത്തുന്നതിനും, ഉത്തരവാദിത്ത ബോധം ഉറപ്പാക്കുന്നതിനുമുള്ള ബാഡ്ജ് നൽകി. ആയിഷ തമന്ന, പ്രധാന അധ്യാപിക താര കൃഷ്ണൻ, ഹർഷിത് ശർമ്മ എന്നിവർ സംസാരിച്ചു.
ഭാരതീയ വിദ്യാഭവനിൽ നേതൃപാടവത്തിന്റെ പുതുവഴികൾ ഊന്നി ഇൻവെസ്റ്റിചർ ചടങ്ങ് നടത്തി
