മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഫാര്‍മസിസ്റ്റ്, ടെക്‌നീഷ്യന്‍, ലെക്ച്ചറര്‍ എന്നീ തസ്തികകളിലാണ് നിയമനം. ആകെ 05 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂലൈ 21ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ഫാര്‍മസിസ്റ്റ്, ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍, ലെകച്ചറര്‍, ടെക്‌നീഷ്യന്‍ ക്ലിനിക്കല്‍ ലാബ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
ഫാര്‍മസിസ്റ്റ് = 01 ഒഴിവ്
ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ = 02 ഒഴിവ്
ലെകച്ചറര്‍ = 01 ഒഴിവ്
ടെക്‌നീഷ്യന്‍ ക്ലിനിക്കല്‍ ലാബ് = 01 ഒഴിവ്
പ്രായപരിധി
36 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
ഫാര്‍മസിസ്റ്റ്
ബിഫാം/ എംഫാം
1 മുതല്‍ രണ്ട് വര്‍ഷം വരെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന.
ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍
ന്യൂക്ലിയര്‍ മെഡിസിനില്‍ ബിഎസ് സി OR DMRIT (ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റേഡിയോ ഐസോടോപ്പ് ടെക്‌നിക്ക്‌സ്)/ പിജി ഡിപ്ലോമ ഇന്‍ ന്യൂക്ലിയര്‍ മെഡിസിന്‍
ലെകച്ചറര്‍
എംഎസ് സി (മെഡിക്കല്‍ മൈക്രോബയോളജി). രണ്ട് വര്‍ഷത്തെ ടീച്ചിങ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ടെക്‌നീഷ്യന്‍ ക്ലിനിക്കല്‍ ലാബ്
ബിഎസ് സി MLT. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.
ശമ്പളം
ഫാര്‍മസിസ്റ്റ് = പ്രതിമാസം 20,000 രൂപ.
ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ = പ്രതിമാസം 60000 രൂപ ശമ്പളവും, 25000 അലവന്‍സും ലഭിക്കും.
ലെകച്ചറര്‍ = 25,000 പ്രതിമാസം.
ടെക്‌നീഷ്യന്‍ ക്ലിനിക്കല്‍ ലാബ് = 23,300 രൂപ പ്രതിമാസം.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ പോര്‍ട്ടലില്‍ നിന്ന് കോണ്‍ട്രാക്ട് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് നോക്കിയതിന് ശേഷം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.