യമനിൽ വധശിക്ഷക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള യെമനിലെ പ്രസിദ്ധ സൂഫി ഗുരു ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ നേതൃത്വത്തിൽ നടക്കുന്ന അടിയന്തര ചർച്ചകൾ നാളെയും തുടരും. രാത്രി വൈകിയും ചർച്ച നടന്നെങ്കിലും തലാലിൻ്റെ കുടുംബം പ്രതികരണമറിയിച്ചിട്ടില്ല. കാന്തപുരം അബുബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ചകൾ നടക്കുന്നത്. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായി ചർച്ച നടത്തിയത് യമനിലെ സുന്നി പണ്ഡിതനാണ്. എന്നാൽ ദയാധനം സംബന്ധിച്ച ഒരു പ്രതികരണവും കുടുംബം ഇതുവരെ അറിയിച്ചിട്ടില്ല.
നിമിഷപ്രിയയുടെ മോചനം, യമൻ പൗരന്റെ കുടുംബം പ്രതികരണമറിയിച്ചില്ല, നിർണായക ചർച്ചകൾ നാളെയും തുടരും
