കേരളത്തില്‍ നിപ സമ്പർക്കപ്പട്ടികയിൽ നിലവില്‍ 609 പേരാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെടെയാണിത്. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നി൪ദേശം നല്‍കി. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇ-സഞ്ജീവനി വഴി ഡോക്ടറുടെ സൗജന്യ സേവനം തേടാവുന്നതാണ്.
നിപ സമ്പർക്കപ്പട്ടികയിൽ നിലവില്‍ 609 പേർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി; ആരോഗ്യ മന്ത്രി വീണാ ജോർജ്
