ഒഡീഷ : 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് നിർണായകമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ആഗോളതലത്തിൽ സുപ്രധാന ശക്തിയാവുക എന്നതാണ് ഇന്ത്യയുടെ ദേശീയ ലക്ഷ്യമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഒഡീഷയിലെ കട്ടക്കില്‍ റാവൻഷാ സർവകലാശാലയുടെ 13-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു രാഷ്ട്രപതി. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ബഹിരാകാശം, ശാസ്ത്ര സാങ്കേതിക വിദ്യ, കൃത്രിമ ബുദ്ധി തുടങ്ങിയ മേഖലകളിൽ ഇന്ത്യ ഏറെ മുന്നിലാണെന്നും 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് നിർണായകമാണെന്നും ശ്രീമതി മുര്‍മു പറഞ്ഞു.ഉപരിപഠനത്തില്‍ പെൺകുട്ടികള്‍ പ്രകടിപ്പിക്കുന്ന പ്രാഗത്ഭ്യത്തെക്കുറിച്ച് പരാമര്‍ശിച്ച രാഷ്ട്രപതി, വനിതാ ശാക്തീകരണത്തിൽ നിന്ന് വനിതകളാൽ നയിക്കപ്പെടുന്ന നിലയിലേക്ക് രാജ്യം മാറുന്നതിന്‍റെ ദിശാസൂചകമാണ് ഇതെന്നും വ്യക്തമാക്കി.
ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് നിർണായകമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.
