മൂപ്പൈനാട് ജയ്ഹിന്ദ് ഉന്നതിയിലെ മാളു, വെള്ളച്ചി, ബാബു, ലീല, അമ്മിണി എന്നിവരുടെ ഭൂമിക്ക് രേഖയായി. ഉന്നതിയിലെ അഞ്ച് കുടുംബങ്ങള്‍ക്കാണ് മീനങ്ങാടിയില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ പട്ടയം ലഭിച്ചത്. 1971 ല്‍ 25 ഹെക്ടര്‍ സ്ഥലമാണ് മിച്ചഭൂമിയായി ലഭിച്ചത്. ഇവിടെ 205 ഓളം കുടുംബങ്ങൾ താമസിക്കുന്നു. ഇതില്‍ ഗോത്രവിഭാഗക്കാരായ 100 കുടുംബങ്ങളാണുള്ളത്. ജില്ലയില്‍ നടന്ന വിവിധ പട്ടയമേളകളിലായി 50 കുടുംബങ്ങള്‍ക്ക് പട്ടയം നേരത്തെ അനുവദിച്ചിരുന്നു. ഓരോ കുടുംബത്തിനും 10 സെന്റ് മുതല്‍ ഒരേക്കര്‍ ഭൂമിക്കുവരെ ഉടമസ്ഥാവകാശം ലഭിച്ചിട്ടുണ്ട്.
ജയ്ഹിന്ദ് ഉന്നതിക്കാര്‍ക്ക് പട്ടയം ലഭിച്ചു
