സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് ജാഗ്രത നൽകിയിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഇന്ന് മഞ്ഞ ജാഗ്രതയാണ്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ മാസം 19 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.