സ്‌കിൽ ഇന്ത്യ സംരംഭം നിരവധി യുവജനങ്ങൾക്ക് പ്രയോജനം ചെയ്‌തിട്ടുണ്ടെന്നും, പുതിയ കഴിവുകൾ നൽകി യുവാക്കളെ ശക്തിപ്പെടുത്തുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യം പത്ത് വർഷം തികയുമ്പോൾ, നൈപുണ്യമുള്ളതും സ്വാശ്രയത്വമുള്ളതുമായ യുവതയെ കെട്ടിപ്പടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി ജയന്ത് ചൗധരിയുടെ സമൂഹമാധ്യമ പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു.
സ്‌കിൽ ഇന്ത്യ സംരംഭം നിരവധി യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു;പ്രധാനമന്ത്രി നരേന്ദ്ര മോദി
