തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക സർപ്പദിന പരിപാടികൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ഉദ്‌ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പാമ്പുകടിയേറ്റ് ഉണ്ടാകുന്ന മരണങ്ങൾ കുറയ്ക്കാനും പാമ്പുകളുടെ സംരക്ഷണത്തിനുമായി ആരംഭിച്ച SARPA പദ്ധതിയുടെ അവലോകന ശില്പശാലയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. സംസ്ഥാനത്ത് ഓരോ വർഷവും പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. ആന്റീവെനം പ്രാദേശികമായി സംഭരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്ന പദ്ധതി വനം വകുപ്പിന്റെ പരിഗണയിൽ ആണെന്നും, 2030 ആകുമ്പോൾ സംസ്ഥാനത്ത് പാമ്പു കടിയേറ്റ് ഒരാളും മരിക്കില്ല എന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് ലോക സർപ്പ ദിനം. ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന വനം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു
