ചീരാൽ: ചീരാൽ ഗവ. മോഡൽ ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയാരവം 2025 സംഘടിപ്പിച്ചു. ഇതോടൊപ്പം സ്ക്‌കൂൾ അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം എ സുരേഷ് അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് മെമ്പർ അമൽ ജോയ് അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രൻ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് സ്‌കൂളിന് ഷുഗർ ബോർഡ് സമ്മാനിച്ചു. കൈറ്റ് വിക്ടേഴ്സസ് ചാനലിൽ റിസോഴ്‌സ് പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപകൻ ജോർജ് പി പി യെ ചടങ്ങിൽ ആദരിച്ചു. നെൻമേനി ഗ്രാമപഞ്ചായത്ത് അംഗങ്ങളായകൃഷ്‌ണൻകുട്ടി കെ, അഫ്‌സൽ, ഡയറ്റ് സീനിയർ ലക്‌ചറർ സതീഷ് കുമാർ, തോമസ് പി കെ, സരിത എ, ദീപ വെങ്ങാട്ടേരി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ കെ കെ സുധാകരൻ സ്വാഗതവും ഹെഡ്‌മാസ്റ്റർ കെ ദിനേശൻ ചടങ്ങിന് നന്ദിയും പറഞ്ഞു
ചീരാൽ ഗവ. മോഡൽ ഹയർസെക്കണ്ടറി സ്‌കൂൾവിദ്യാർത്ഥികളെ അനുമോദിച്ചു
