മാനന്തവാടി: പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ചു. ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശാരീരിക അസ്വസ്‌തതകളോടെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈഗയെ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കിയതിലാണ് ശരീരത്തിൽ വിഷബാധയേറ്റതായി കണ്ടെത്തിയത്. തുടർന്ന് പ്രതിവിഷം നൽകിയെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ചു
