തലപ്പുഴ: തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പതിനാറ് വയസുകാരിയായ വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
മക്കിമല സ്വദേശികളായ കാപ്പിക്കുഴിയിൽ ആഷിക്ക്, ആറാം നമ്പർ ഉന്നതിയിലെ ജയരാജൻ എന്നിവരാണ് അറസ്‌റ്റിലായത്. ഇവർക്കെതിരെ പോക്സോ കേസും മറ്റ് വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവശേഷം സ്കൂളിലെത്താതിരുന്ന കുട്ടിയോട് പിന്നീട് സ്‌കൂൾ അധ്യാപിക ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്.