കണിയാമ്പറ്റ : കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം. വൈത്തിരി പുതുശ്ശേരി വീട്ടിൽ ഷയാസ് (16) നാണ് മർദ്ദനമേറ്റത്. നടുവിനും പിൻ കഴുത്തിലും കൈകാലുകൾക്കും പരിക്കേറ്റ ഷയാസിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് ദിവസം മുമ്പ് സയന്‍സ് ക്ലാസില്‍ പ്രവേശനം നേടിയ ഷയാസിനോട് ആദ്യദിവസം താടിയും മീശയും വടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.ഭയം മൂലം താടി വടിച്ച് ക്ലാസില്‍ എത്തിയ ഷയാസിനെ മീശ വടിക്കാത്തതിനാല്‍ ചോദ്യംചെയ്തും, ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിടാന്‍ പറഞ്ഞു ഭീഷണിപ്പെടുത്തി. ഇതിന് വഴങ്ങാതെ വന്നതോടെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് മാതാവ് സഫീല പറഞ്ഞു.