ബത്തേരി: വിശ്വ സനാതന ധർമ്മ വേദി വയനാട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ ഭവനങ്ങളിലും രാമായണം എന്ന സന്ദേശത്തിൻ്റെ പ്രചരണോദ്ഘാടനം പ്രസിഡണ്ട് അനിൽ എസ്സ് നായർ നിർവ്വഹിച്ചു:കെ.എൻ. ഗോപാലൻ മാസ്റ്റർ, ശിവരാമൻ, ആയുഷ് എ,ഇ.ബി.രുഗ്മിണിയമ്മ. ഡോ. രൂപശ്രീ പ്രഭു,അനുപമ വിനോദ്, കോമളവല്ലി, തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി രാമായണ പാരായണ മത്സരം. രാമായണ പ്രശ്നോത്തിരി, രാമായണക്വിസ്സ് മത്സരങ്ങൾ ,ആചാര്യ വന്ദനം ‘രാമായണസന്ദേശ സദസ്സ് തുടങ്ങിയവ ജില്ലയിലെ വിവിധക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് നടത്ത പ്പെടുന്നതാണെന്ന് ഭാരവാഹികൾ അറിയീച്ചു..