മാരകായുധം കൊണ്ട് യുവാവിനെ പരിക്കേൽപ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാൾ കൂടി അറസ്റ്റിൽ

ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേർന്ന് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ. പാതിരിപാലം, കൈതക്കാട്ടിൽ വീട്ടിൽ നവീൻ ദിനേശ്(24)നെയാണ് ബുധനാഴ്ച രാത്രി കർണാടകയിലെ ഗുണ്ടൽപ്പേട്ടയിൽ നിന്ന് ബത്തേരി എസ്.ഐ കെ.കെ സോബിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ ബത്തേരി, ചൊക്ലി പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ്.

 

സംഭവത്തിൽ നിരവധി കേസുകളിൽ പ്രതികളായ ബത്തേരി, പള്ളിക്കണ്ടി, ചെരിവ്പുരയിടത്തിൽ വീട്ടിൽ, അമാൻ റോഷനെ(25), കുപ്പാടി, കൊടുപ്പാറ വീട്ടിൽ, കെ. മുഹമ്മദ് നാസിം(28), കോളിയാടി, വട്ടപറമ്പിൽ വീട്ടിൽ ബി.പി. നിഷാദ്(20) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

 

12.06.2025 തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബത്തേരി മലബാർ ഗോൾഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകൾ മർദിക്കുന്നത് തടയാൻ ചെന്ന വേങ്ങൂർ സ്വദേശിക്കാണ് മർദനമേറ്റത്. തടഞ്ഞു നിർത്തി മാരകായുധം കൊണ്ട് മർദിച്ചപ്പോൾ വലത് പുരികത്തിനു മുകളിൽ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റു. ഇയാൾ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എ.എസ്.ഐ സലിംകുമാർ, ഡ്രൈവർ എസ്.സി.പി.ഓ ലബ്‌നസ്, സി.പി.ഒമാരായ അനിത്ത്, ഡോണിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *