അമ്പലവയൽ: രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ അവക്കാഡോ ഉൽപ്പാദിക്കുന്ന വയനാട് ഹിൽസ് ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനി (ഡബ്ല്യഎച്ച്എഫ്‌പിസി) യും അമ്പലവയൽ ആർ.എ ആർ എസും ചേർന്ന് അവക്കാഡോ കൃഷി രീതികളും വിപണനവും സാധ്യതകളും കർഷകർക്ക് മനസിലാക്കാൻ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സെമിനാർ നടത്തുന്നു.
ജൂലായ് 30,31 തീയ്യതികളിലായി അമ്പലവയൽ വ്യാപാരഭവനിൽ നടക്കുന്ന സെമിനാർ ദക്ഷിണേന്ത്യയിലെ അവക്കാഡാ കൃഷി വ്യാപനത്തിന് എല്ലാവിധ ക്ലാസ്സുകളും സഹായങ്ങളും നൽകുന്ന ഹെൽപ് ഡെസ്‌ക് അടക്കം ഉൾകൊള്ളിച്ചാണ് സെമിനാർ നടക്കുന്നത്. രണ്ട് ദിവത്തെ ഉച്ചഭക്ഷണമടക്കം സൗകര്യങ്ങളും വിശദമായ കൃഷിരീതികളടങ്ങുന്ന കിറ്റും ബന്ധപ്പെട്ട ശാസ്ത്രജ്ഞൻമാരുമായുള്ള സംവാദങ്ങളും ഭാവിയിലേക്കുള്ള ഉപദേശവും ലഭ്യമാകുന്ന തരത്തിലാണ് സെമിനാർ നടക്കുന്നത്.
മനുഷ്യ ശരീരത്തിനാവശ്യമായ ഒമേഗ ത്രീ ഫാറ്റ് അടക്കം പോഷകങ്ങളുടെ കലവറയായ അവക്കാഡോ കൃഷി കൃഷിയുടെ ഈറ്റില്ലമായ അമ്പലവയലിനെ അവക്കാഡോ സിറ്റിയായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യം കൂടി സെമിനാറുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് താഴെ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://forms.gle/5MGSv88M44A1rv3j8