ബത്തേരി: ഇരുളം ഫോറസ്റ്റ്സ്‌റ്റേഷൻ പരിധിയിൽ വിത്തൂട്ട് നടത്തി. മരിയനാട് എൽ. പി. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഇരുളം ഫോറസ്‌ററ് സ്റ്റേഷൻ സ്റ്റാഫുംഎൻഇആർഎഫ് എന്ന സംഘടനയിലെ ടീമംഗങ്ങളുമാണ് പരിപാടിയിൽ പങ്കെടുത്തത്. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത്.കെ രാമൻ, ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ എം.കെ, ഇരുളം ഫോറസ്റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ.പി. അബ്‌ദുൽ ഗഫൂർ, മരിയനാട് എൽ. പി. സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ സുപ്രിയ, എൻഇആർഎഫ് പ്രസിഡൻ്റ് ആദർശ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
വിത്തൂട്ട് നടത്തി
