തിരുവനന്തപുരം: ഈ മാസം തന്നെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി സുരക്ഷാ പരിശോധന നടത്തുമെന്നു മന്ത്രി ശിവൻകുട്ടി.സർക്കാർ -എയ്ഡഡ് സ്കൂളുകളിൽ പരിശോധന നടത്തും. ഇതിനു ശേഷം അൺ-എയ്ഡഡ് സ്കൂളുകളിൽ പരിശോധന നടത്തും.സമയബന്ധിതമായി ഓഡിറ്റിങ് നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഇത് സംബന്ധിച്ച് നാളെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി സുരക്ഷാ പരിശോധന നടത്തുമെന്നു മന്ത്രി ശിവൻകുട്ടി.
