2025 ജൂണിൽ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ജെആർഎഫ്, അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്ക് 5,269 പേർ, അസിസ്റ്റൻ്റ് പ്രൊഫസർ, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 പേർ, പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേർ യോഗ്യത നേടി.
ആകെ 10,19,751 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. അതിൽ 7,52,007 ഉദ്യോഗാർത്ഥികൾ മാത്രമാണ് പരീക്ഷയെഴുതിയത്. രജിസ്റ്റർ ചെയ്ത പുരുഷ വിദ്യാർത്ഥികളുടെ എണ്ണം 4,28,853 ആയിരുന്നു. അതിൽ 3,05,122 പേര് പരീക്ഷയെഴുതി. രജിസ്റ്റർ ചെയ്ത വനിതാ ഉദ്യോഗാർത്ഥികളുടെ എണ്ണം 5,90,837 ആയിരുന്നു. അതിൽ 4,46,849 പേര് പരീക്ഷയെഴുതി.