പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.കെ, മാല്‍ദീവിസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. യു.കെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇന്ന് ലണ്ടനിലെത്തും.ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇന്ത്യ-യുകെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം കുമാര്‍ ദൊരൈ സ്വാമി പറഞ്ഞു. ചാൾസ് മൂന്നാന്‍ രാജാവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യു കെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി മാലദ്വീപില്‍ എത്തും.