കൽപ്പറ്റ :-ദഖ്നി മുസ്ലിം കൌൺസിൽ ജില്ലാ സമ്മേളനവും, കുടുംബ സംഗമവും ഹോളിഡേയ്‌സ് റിസോർട്ടിൽ വെച്ച് എം എൽ എ അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ അവാർഡ് വിതരണവും,പ്രമുഖരെ ആദരിക്കുകയും,വിവിധ കലാപരിപാടികളും നടത്തി. കെ. മുക്താർ അധ്യക്ഷനായ ചടങ്ങിൽ അഷറഫ് ഖാൻ, മൻജിത് ഷാജഹാൻ, ഇക്ബാൽ ഷെരീഫ്, സയ്യിദ് ഹാഷിം ഹുസ്സൈൻ, അബ്ദുൾ വഹാബ് ഷാ,മുഹമ്മദ് ഇക്ബാൽ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ-പ്രസിഡന്റ്-കെ. മുക്താർ,വൈസ് പ്രസിഡന്റ് -ഷെയ്ഖ് ഇസ്മായിൽ , ഷാഹുൽ ഹമീദ്, സെക്രട്ടറി -എസ്.എം.റാസിക്,ജോ. സെക്രട്ടറി -ഷഹീൻഷാ കെ.എസ്,നൗഷാദ്. എസ്, ട്രഷറർ-എസ്.എം.റഫീഖ്.