ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ 13 റൺസിന് പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1 ന് സ്വന്തമാക്കി. ചെസ്റ്റർ-ലെ-സ്ട്രീറ്റിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 49.5 ഓവറിൽ 305 റണ്ണിന് എല്ലാവരും പുറത്തായി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് ആണ് പ്ലയെർ ഓഫ് ദി മാച്ചും പ്ലെയർ ഓഫ് ദി സീരീസും.
ഇംഗ്ലണ്ടിനെതിരായ വനിതാ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ
