സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ശബ്ദം റെക്കോർഡ് ചെയ്യുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന നിർദേശവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). പുതിയ നിർദേശപ്രകാരം ക്ലാസ് മുറികൾ, ഇടനാഴികൾ, ലൈബ്രറികൾ, പടിക്കെട്ടുകൾ എന്നിവയുൾപ്പെടെ ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണം. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും വർദ്ധിപ്പിക്കുന്നതിനാണ് ഈ നിർദേശമെന്ന് വിദ്യാഭ്യാസ ബോർഡിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
