പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് വഴിയുള്ള പ്രവേശനം നാളെ രാവിലെ 10 ന് ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാം. തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് പ്രവേശനം. ബാക്കിവരുന്ന സീറ്റില്‍ 30-ന് മെറിറ്റ് അടിസ്ഥാനത്തില്‍ തത്സമയ പ്രവേശനം നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പ്ലസ് വണ്‍ പ്രവേശനം;ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് നാളെ മുതൽ
