മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ, ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. 4 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന നിലയിലാണ് ആദ്യ ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. സായ് സുദർശന്റെയും യശ്വസി ജയ്‌സ്വാളിന്റെയും അർധസെഞ്ചുറിയുടെ മികവിലാണ് ഇന്ത്യയുടെ സ്‌കോർ 250 കടന്നത്. മത്സരം ഇന്ന് ഉച്ച തിരിഞ്ഞ്, ഇന്ത്യൻ സമയം 3.30ന് പുനരാരംഭിക്കും. 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.