കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ടെത്താൻ പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ആണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ ജയിലിൽ ഇല്ലെന്ന് അധികൃതർക്ക് വ്യക്തമായത്.
കഴിഞ്ഞ രാത്രി വരെ ഇയാൾ ജയിലിനകത്ത് കണ്ടിരുന്നു. സൗമ്യ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നുവെങ്കിലും സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഇയാൾ. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.
സംസ്ഥാനതലത്തിൽ പോലീസ് അന്വേഷണം വ്യാപകമായി തുടരുകയാണ്. തുണികൾ ചേർത്തുകെട്ടി വടമാക്കി അതുപയോഗിച്ചാണ് ഗോവിന്ദച്ചാമി ജയിലിനകത്ത് നിന്ന് പുറത്ത് ചാടിയതെന്നാണ് പ്രാഥമിക വിവരം. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള രക്ഷപ്പെടൽ ജയിൽ അധികൃതരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
ഗോവിന്ദച്ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ
📞 94468 99506 എന്ന നമ്പറിൽ ഉടൻ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്