കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ ഹെഡ് വാർഡൻ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജയിൽ മേധാവി എ.ഡി.ജെ.പി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രതി ജയിൽചാടിയതെന്നും പിടികൂടാനായത് അശ്വാസകരമാണെന്നും ജയിൽ മേധാവി പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ 4.30ന് ജയിൽ ചാടിയ പ്രതിയെ 11മണിയോടെ കണ്ണൂർ നഗര പരിസരത്ത് നിന്നാണ് പിടികൂടിയത്. കണ്ണൂർ നഗരത്തിലെ തളാപ്പിൽ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ പൊലീസും ജയിൽ അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു
.