ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..

ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.ഭക്ഷണം ബാക്കിയാകുമ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അടുത്ത ദിവസവും കഴിക്കുന്നവരാണ് നമ്മളില്‍ പലരും. ചിലപ്പോള്‍ ഒരുപാട് ഭക്ഷണം ഒന്നിച്ചുണ്ടാക്കി കുറച്ച് കുറച്ചായി എടുത്ത് ചൂടാക്കി ഉപയോഗിക്കുന്ന രീതിയും പിന്തുടരുന്നവരാണ് പലരും. എന്നാല്‍ ഇനിമുതല്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. ഫ്രിഡ്ജില്‍ സൂക്ഷിച്ച ചില ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് കുഴപ്പമില്ല. എന്നാല്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് വിദഗ്ദ അഭിപ്രായങ്ങള്‍. കൂടുതല്‍ ശ്രദ്ധയോടെ ഇവ കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടസാധ്യത കൂടുതലാണ്. അപകടകരമായ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.

 

ഈര്‍പ്പം കൂടുതലുള്ളവ, പ്രോട്ടീന്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ശ്രദ്ധയോടെ വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. ചുവടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം വീണ്ടും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

 

1. വേവിച്ച അരി: ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ അടങ്ങിയിരിക്കും. ഇവ ശര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. വേവിച്ച അരി ഫ്രിഡ്ജില്‍ വെക്കുകയാണെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ അവ എടുത്ത് ഉപയോഗിക്കണം. അതിനുമപ്പുറം സൂക്ഷിച്ച് കഴിക്കാനായി ഉപയോഗിക്കാന്‍ പാടില്ല.

2. മുട്ട അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സാല്‍മൊനെല്ലാ ബാക്ടീരിയ വളരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഫ്രീഡ്ജില്‍ കുറേ ദിവസം സൂക്ഷിച്ച് ഉപയോഗിക്കാന്‍ പാടില്ല.

3. വീണ്ടും ചൂടാക്കിയ കൂണ്‍ കൂണ്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് ദഹനസംബന്ധിയായ അസുഖങ്ങള്‍ക്ക് കാരണമാകും.

4. ഉരുളക്കിഴങ്ങ് സാലഡ്: മയോണൈസ് അടങ്ങിയ സാലഡുകള്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ വളരാന്‍ കാരണമാകും

5. ക്രീം അടങ്ങിയ സൂപ്പുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കാന്‍ പാടില്ല

6. മിക്‌സഡ് ഫ്രൂട്ട് സലാഡുകള്‍: വ്യത്യസ്ത പഴ വര്‍ഗങ്ങള്‍ മിക്‌സ് ചെയ്തുള്ള സാലഡുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇവ പല തരത്തിലുള്ള എന്‍സൈമുകളും ആസിഡുകളും പുറത്തുവിടും. അപകടകാരികളായ സൂഷ്മ ജീവികള്‍ക്ക് വളരാനുള്ള സാഹചര്യമാണ് അതിലൂടെ ഒരുങ്ങുക.

7. എണ്ണ ഉപയോഗിച്ചുള്ള പാസ്ത

8. ബാക്കി വരുന്ന കറികള്‍: ചിക്കന്‍,ബീഫ് തുടങ്ങിയ നോണ്‍വെജ് കറികള്‍ അധിക ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കാന്‍ പാടില്ല. ബാക്ടീരിയകള്‍ക്ക് വളരാനുള്ള അനുകൂലമായ സാഹചര്യമാണ് ഉണ്ടാകുന്നത്.

9. വേവിച്ച ബീന്‍സ്, പയറുവര്‍ഗങ്ങള്‍

10. ബ്രഡ് ഉപയോഗിച്ചുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍

11. മിക്‌സ് ചെയ്ത കടല്‍ വിഭവങ്ങള്‍

12. പാല്‍ ഇത്പന്നങ്ങള്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ല.

 

അപകടകാരികളായ നിരവധി ബാക്ടീരിയകള്‍ ഉള്‍പ്പെടെയുള്ള സൂഷ്മ ജീവികള്‍ വളരുന്നതിനാലാണ് പ്രധാനമായും ഫ്രിഡ്ജില്‍ സൂക്ഷിച്ച പാകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന് പറയുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *