ലക്കിടി (വയനാട്): ലക്കിടിയിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് ഇറങ്ങിയോടിയ യുവാവ് വയനാട് ചുരത്തിലെ താഴ്‌ചയിലേക്ക് എടുത്തുചാടി. മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30) ആണ് ഒൻപതാം വളവിന് സമീപത്തെ വ്യൂ പോയിന്റിനടുത്തുവെച്ച് താഴേയ്ക്ക് ചാടിയത്. പോലീസ് പരിശോധനയിൽ കാറിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയുടെ മൂന്ന് പാക്കറ്റുകൾ കണ്ടെടുത്തു. വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെയാണ് സംഭവം.ഷഫീഖിനെതിരേ വേറെയും ലഹരിക്കേസുകളുണ്ടെന്നാണ് വിവരം.ഷെഫീക്കിനായുള്ള തെരച്ചിൽ തുടരുന്നു.