വന്യമൃഗ ശല്യം; സർക്കാരിന്റെ സൗരവേലി വഞ്ചനക്കെതിരെ സാരിവേലി സമരവുമായി കത്തോലിക്കാ കോൺഗ്രസ്സ്

താമരശ്ശേരി: വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനൂം ജീവിതവും ഇല്ലാതാകുമ്പോൾ കണ്ടില്ലെന്ന് നടിച്ച് നിസ്സംഗത ഭാവിക്കുന്ന ഭരണാധികാരികൾ കണ്ണ് തുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, വന്യമൃഗങ്ങളെ വനാതിർത്തിയിൽ തടയുന്നതിന് ആവശ്യമായ സൗരവേലി ഉടൻ നിർമ്മിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി രണ്ടുവർഷം കഴിഞ്ഞിട്ടും ജനവഞ്ചന തുടരുന്ന വനം- വന്യജീവി വകുപ്പിനും, സർക്കാരിനുമെതിരെ താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ രൂപതാ സംഘടനകളുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് ഓഗസ്റ്റ് 9 ന് ശനിയാഴ്ച അതിജീവന പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിക്കുന്നു. വനത്തിനുള്ളിൽ തേക്കടക്കമുള്ള തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചും ഖനനം പോലും അനുവദിച്ചും മൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറക്കിവിട്ട് മനുഷ്യനെ കുടിയിറക്കാൻ ശ്രമിക്കുന്ന കാട്ടു നീതിക്കെതിരെയാണ്, ‘ഞങ്ങൾക്ക് ഇവിടെ ജീവിക്കണം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സൗരവേലി വഞ്ചനക്കെതിരെ സാരിവേലി സമരപരമ്പരയുമായി കത്തോലിക്കാ കോൺഗ്രസ് മുൻപോട്ട് പോകുന്നത് .

 

താമരശ്ശേരി,കോടഞ്ചേരി, തിരുവമ്പാടി പാറോപ്പടി മേഖലകളിലെ വിവിധ യൂണിറ്റുകളിൽ നിന്ന് ജനങ്ങൾ പങ്കെടുക്കുന്ന റാലിയും ധാർണയും താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.       താമരശ്ശേരിയി കത്തീഡ്രൽ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്ന സമര സംഘാടക സമിതി യോഗം കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡണ്ട് ഡോ ചാക്കോ കാളംപറമ്പിൽ ഉത്ഘാടനം ചെയ്തു. താമരശ്ശേരി ഫൊറോന ഡയറക്ടർ ഫാ. അഭിലാഷ് ചിലമ്പിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഫൊറോന ഡയറക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

 

മേഖലാ പ്രസിഡണ്ട് മാരായ ജോസഫ് ആലവേലിയിൽ, ജോസഫ് പുലക്കുടിയിൽ, വിൻസന്റ് പൊട്ടനാനിയ്ക്കൽ, രാജു മംഗലശ്ശേരി എന്നിവരും രൂപ ട്രഷറർ സജി കരോട്ട്, ടോമി ചകിട്ടമുറി,ജോൺസൺ ചക്കാട്ടിൽ, ഷാജി വളവനാനിയിൽ, തുടങ്ങിയവരും പ്രസംഗിച്ചു.താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ അബ്രഹാം വയലിൽ മുഖ്യ രക്ഷാധികാരിയായി 51 അംഗ സമരസമിതി രൂപീകരിച്ചു.

 

ജോബിഷ് തുണ്ടത്തിൽ ചെയർമാനായും, മേഖല പ്രസിഡണ്ടുമാർ കോഡിനേറ്റർമാരായും ഷിനോയ് അടക്കാപ്പാറ ജന. കൺവീനറായും,സീന മരുന്നുമൂട്ടിൽ,ആൻസി ഇലഞ്ഞിക്കൽ എന്നിവർ വൈസ് ചെയർപേഴ്സൺമാരായും സമര സംഘാടകസമിതി രൂപീകരിച്ചു.വിവിധ കമ്മറ്റി കൺവീനർമാരായി പബ്ലിസിറ്റി: ലൈജു അരീപ്പറമ്പിൽ, ലീഗൽ സെൽ: ജോയ് പുളിക്കൽ, വേളണ്ടിയർ: ഷാജു കരിമഠം, ഫിനാൻസ്: ഷാജൻ കൊച്ചുവീട്ടിൽ എന്നിവരെയും തിരഞ്ഞെടുത്തു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *