മലപ്പുറം :വേങ്ങര വെട്ട്തോട് ഭാഗത്തെ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തോട്ടിലേക്ക് പൊട്ടിവീണ നിലയിലാണ് വൈദ്യുതിലൈൻ. അച്ചനമ്പലം സ്വദേശി പരേതനായ പൂള്ളാട്ട് മജീദിൻ്റെ മകൻ വദൂദ് (17) ആണ് മരണപ്പെട്ടത്. വേങ്ങര അൽ ഇഹ്സാൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. വേങ്ങര-അച്ചനമ്പലം വഴിയുള്ള വെട്ടു തോട്ടിൽ ഇന്നു വൈകിട്ടാണ് സംഭവം.
തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു
