ബത്തേരി: വയനാട് സഹോദയ ബാഡ്‌മിൻറൺ ചാമ്പ്യൻഷിപ്പിലും ചെസ്സ് ടൂർണമെൻ്റിലും വിജയങ്ങൾ കൈവരിച്ച് നിർമ്മല മാതാ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.അണ്ടർ 17 വിഭാഗത്തിൽ നടന്ന ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്‌കൂൾ ടീമായ റിഥുനന്ദ് ഒ. എസ്. നോയൽ ടോം എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച് ചാമ്പ്യന്മാരായി. അണ്ടർ 14 വിഭാഗത്തിൽ അഗിത് എ എസ്, അഷ്ബൽ അജീഷ് എന്നിവർ മികച്ച പ്രകടനം നടത്തി മൂന്നാം സ്ഥാനത്തേക്ക് എത്തി.
ചെസ്സ് ടൂർണമെൻ്റിലും വിദ്യാർത്ഥികൾ നേട്ടങ്ങൾ കൈവരിച്ചു. അണ്ടർ 17 വിഭാഗത്തിൽ ഇതൾ സൂസൻ എൽദോ രണ്ടാം സ്ഥാനവും അണ്ടർ 14 വിഭാഗത്തിൽ നക്ഷത്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി