അഹമ്മദാബാദ്: വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും യാത്രക്കാരല്ലാത്ത 19 പേരുടെ കുടുംബത്തിനുമാണ് 25 ലക്ഷം രൂപവീതം സഹായം നല്‍കിയത്.
ബാക്കിയുള്ള 52 പേരുടെ ആവശ്യമായ രേഖകള്‍ പരിശോധിച്ചശേഷം സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി ടാറ്റ സണ്‍സ് 500 കോടി രൂപയുടെ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റാ ഗ്രൂപ്പ് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.