ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭാ ഡിവിഷൻ 29-ാം വാർഡിന്റെ വാർഡ് സഭ ബത്തേരി ഐഡിയൽ സ്കൂൾ ഹാളിൽ ചേർന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളെയും, പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ സൂര്യനന്ദനെയും എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിനന്ദ് ഗംഗനെയും സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ബഹു. ടി.കെ. രമേശ് മെമെന്റോ നൽകി ആദരിച്ചു.പരിപാടിയിൽ ജനങ്ങളുടെ സജീവപങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
