ബാവലി : ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനില്‍ 390 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വടകര തളിക്കര സ്വദേശി നൗഫല്‍ ഇ ബി (42) നെ അറസ്റ്റ് ചെയ്തു.എക്‌സൈസ് ഇന്റലിജന്‍സും, ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് സംഘവുംം, മാനന്തവാടി എക്സൈസ് റേഞ്ച് സംഘവുമാണ് പരിശോധന നടത്തിയത്.
മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വൈശാഖ് എസ്. ബി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍( ഗ്രേഡ്) രാജേഷ് വി, സുരേഷ് വെങ്ങാലിക്കുന്നേല്‍, പ്രിവന്റിവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, അജയകുമാര്‍ കെ കെ, അനീഷ്. എ. എസ്, വിനോദ് പി ആര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഹേഷ് കെ എം, വിജേഷ് കുമാര്‍,സ്റ്റാലിന്‍ വര്‍ഗീസ്, സജിലാഷ്.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അതുല്യ റോസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ്.കെ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.