സുൽത്താൻബത്തേരി: ഭാരതീയ വിദ്യാഭവനിൽ വയനാട് സഹോദയ വിദ്യാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചെസ്സ് ടൂർണമെന്റിൽ നാലാം വർഷവും തുടർച്ചയായ നേട്ടം കൈവരിച്ചു. ചെസ്സ് മത്സരങ്ങളിൽ, വിവിധ വിഭാഗങ്ങളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
17- താഴെ വിഭാഗത്തിൽ പാർവണ. പി. ഒന്നാം സ്ഥാനവും. ഋത്വി. റഫീദ്വീന്‍ രണ്ടാം സ്ഥാനവും. 17-താഴെ വിഭാഗത്തിൽ, അനന്തൻ നാരായൺ ഒന്നാം സ്ഥാനവും, ഗൗരി ജി രണ്ടാം സ്ഥാനവും.10- താഴെ വിഭാഗത്തിൽ സോനു സനൂപ് ഒന്നാംസ്ഥാനവും പൗർണമി പി. ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഒപ്പം ബാഡ്മിന്റൺ ടൂർണമെന്റിൽ 19 – താഴെ വിഭാഗത്തിൽ ആദിത്യൻ റെജിയും ചിന്മയ് ജഗദീഷ് ചന്ദ്രനും ഒന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രിൻസിപ്പാൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പ്രോത്സാഹനവും വിദ്യാർത്ഥികളുടെ അധ്വാനവുമായിരുന്നു ഈ വിജയത്തിളക്കത്തിന് കാരണമായത്.