പാൽ സംഭരണം: വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി

കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി തീറ്റക്കും മറ്റും വില കയറിയതും നിത്യ ചെലവുകളിൽ വ്യാപകമായ വർദ്ധനയുമാണ് നിലവിലുള്ളത്. ക്ഷീര കർഷകർ ഏറെ പ്രതിസന്ധിയിലൂടെയാണ് കഴിയുന്നത്. അതിനിടെയാണ് പാൽ സംഭരണ വില വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ തീരുമാനിക്കുന്നത്. ക്ഷീര കർഷക വിരുദ്ധ തീരുമാനത്തിനെതിരെയാണ് കല്പറ്റ മിൽമ ചില്ലിങ് യൂണിറ്റിലേക്കു മാർച്ചും ധർണയും നടത്തിയത്.

 

പാൽ സംഭരണ വില 70 രൂപ ആക്കുക, കലഹരണപ്പെട്ട ചാർട് പരിഷ്കരിക്കുക, അളക്കുന്ന പാലിനാ നുപതികമായി സബ്‌സിഡികൾ ബാങ്ക് വഴി കർഷകർക്ക് നേരിട്ട് നൽകുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ക്ഷീര കർഷകർ പ്രകടനമായി കൽപ്പറ്റ മിൽമ പ്ലാന്റിന് മുന്നിൽ ധർണ സമരം നടത്തി. മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ (എം.ഡി.എഫ്. എ ) പ്രസിഡന്റ് ജനകൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ മത്തായി പുള്ളോർക്കൂടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ലില്ലി മാത്യു, വിവിധ കർഷക പ്രതിനിധികൾ അഭിവാദ്യം അർപ്പിച്ചു. ജില്ല സെക്രട്ടറി അന്നമ്മ കെ സി സ്വാഗതവും ജോയിൻ സെക്രട്ടറി വിനീത് നന്ദിയും പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *