പാലക്കാട്: തിരുവനന്തപുരം ഡിവിഷനിൽ വിവിധ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനായി താഴെ പറയുന്ന ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 10 തീയതികളിൽ പാലക്കാട് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 66609 പാലക്കാട്-എറണാകുളം മെമുവും എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 66610 എറണാകുളം-പാലക്കാട് മെമുവും യാത്ര പൂർണമായി റദ്ദാക്കി.