ആക്രി സാധനങ്ങൾക്കിടയിൽ നിന്നും കിട്ടിയ നാല് ഗ്രാമിന്റെ സ്വർണ്ണ താലി ഉടമസ്ഥനെ തിരികെ നൽകി ആക്രി കച്ചവടക്കാരൻ

കൊല്ലം : കേരളപുരം മാമൂട് ജംഗ്ഷനിൽ ആക്രിക്കട നടത്തുന്ന ഹാഷിം എന്ന ആക്രി കച്ചവടക്കാരനാണ് തന്റെ കടയിൽ കൊണ്ടുവന്ന പഴയ ഒരു അലമാര വെട്ടിപ്പൊളിച്ചപ്പോൾ നാല് ഗ്രാം തൂക്കം വരുന്ന ഒരു സ്വർണ്ണ താലി കിട്ടുന്നത്. ഉടൻ തന്നെ അത് കൊണ്ടുവന്ന തൊഴിലാളിയെ കണ്ടെത്തി അയാൾ അലമാര വാങ്ങിയ സ്ഥലം ചോദിച്ചറിഞ്ഞു അന്വേഷിച്ചു പോയി. താലിയിൽ ഉണ്ടായിരുന്ന പേര് വെച്ച് അലമാര വാങ്ങിയ ചെപ്ര എന്ന സ്ഥലത്തെത്തി ആളെ അന്വേഷിച്ച് കണ്ടെത്തി. കൂടുതൽ അന്വേഷിച്ചപ്പോഴാണ് അവരുടെ 10 വർഷം മുമ്പ് കാണാതെ പോയ താലിയെക്കുറിച്ച് അവർ ഓർത്തെടുക്കുന്നത്. അതോടെ താലിയുടെ യഥാർത്ഥ അവകാശി അവർ തന്നെയാണ് എന്ന് ഉറപ്പിച്ച് അവർക്ക് താലി തിരികെ നൽകി മാതൃകയായി ഈ കച്ചവടക്കാരൻ.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *