പനമരം : ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ആറ് വർഷം തടവും 25000 രൂപ പിഴയും.ബത്തേരി മണിച്ചിറ തൊണ്ടെന്മല വീട്ടിൽ ടി ഫിറോസി (41)നെ യാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.കൃഷ്ണകുമാർ ശിക്ഷിച്ചത്. 2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിക്കെതിരെ തൊട്ടടുത്ത സീറ്റിലിരുന്ന ഇയാൾ ലൈംഗീകാതിക്രമ ശ്രമം നടത്തുകയായിരുന്നു.അന്നത്തെ പനമരം പോലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന പി സി സജീവ് കേസ് രെജിസ്റ്റർ ചെയ്ത് ആദ്യന്വേഷണം നടത്തുകയും പിന്നീട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന കെ.എ എലിസബത്ത് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി.ബബിത ഹാജരായി.