കൊച്ചി: രണ്ടുദിവത്തെ ഇവടവേളക്കു ശേഷം സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു.
ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് (916) സ്വർണത്തിന് 9290 രൂപയും പവന് 74,320 രൂപയുമാണ് ഇന്ന് വിപണിവില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപ കൂടി 7620 രൂപയും 14 കാരറ്റിന് 5935 രൂപയും ഒമ്പത് കാരറ്റ് സ്വർണത്തിന് 3825 രൂപയുമാണ് വില. വെള്ളി ഗ്രാമിന് 120 രൂപയിലും വിൽപന നടക്കുന്നു.സ്വർണത്തിന്റെറെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വർണത്തിൻ്റെ വില നിർണയിക്കുന്നതിൻ്റെ അടിസ്ഥാന ഘടകങ്ങൾ