പൂനെ: ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മിലിന്ദ് കുൽക്കർണി (37) ആണ് മരിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മിൽ വ്യായാമത്തിന് ശേഷം വെള്ളം കുടിച്ചതിന് ശേഷമാണ് ഇയാൾ ബോധരഹിതനായത്. ജിമ്മിലെ സിസിടിവി ക്യാമറയിൽ വീഡിയോ പതിഞ്ഞു. കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ആറ് മാസമായി കുൽക്കർണി ജിമ്മിൽ പോകുന്നുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 50 വയസ്സിന് താഴെയുള്ളവരിൽ ഹൃദയാഘാതത്തിൽ കുത്തനെ വർദ്ധനവ് കാണപ്പെടുന്നു. 30 കളിലും 40 കളിലും പ്രായമുള്ള നിരവധി ചെറുപ്പക്കാർ ആണ് ഇപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. ഹൃദയാഘാതത്തിൽ വർദ്ധനവ് ഉണ്ടെന്ന് നിരവധി ആഗോള മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു