മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം. 98 വയസ്സായിരുന്നു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം അധ്യാപകനായിരുന്നു. 1987 ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തിത്തെ പ്രതിനിധീകരിച്ച് എം എല്‍ എ-യായി. ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ച അദ്ദേഹം പിന്നീട് മലയാള സാഹിത്യ രംഗത്തെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമായി മാറി. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 40-ഓളം കൃതികള്‍ രചിച്ചു. ‘കര്‍മ്മഗതി’യാണ് അദ്ദേഹത്തിന്‍റെ ആത്മകഥ.