രാജ്യത്തെ കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20-ാം ഗഡു വാരാണസിയില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20-ആം ഗഡുവിലൂടെ 9.7 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 20,500 കോടിയിലേറെ രൂപയാണ് കൈമാറുക.