വാരണാസി : ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള മുന്നേറ്റത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വദേശിയുടെ ആത്മാവ് ഉൾക്കൊള്ളാനും തദ്ദേശീയ ഉത്പന്നങ്ങളെ പിന്തുണയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.ഇന്നലെ ഉത്തർപ്രദേശിലെ വാരണാസിയിൽ 2,200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത്, ലോകം മുഴുവൻ ഇന്ത്യയുടെ സ്വാശ്രയ ശക്തികണ്ടതാണെന്നും വരും ദിവസങ്ങളിൽ യുപിയിൽ നിർമ്മിച്ച ബ്രഹ്മോസ് മിസൈലുകൾ ശത്രുക്കൾക്ക് ഭീഷണിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.നേരത്തെ പിഎം കിസാൻ സമ്മാൻ നിധിയുടെ 20-ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്തു. രാജ്യത്തെ 9.7 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 20,500 കോടിയിലേറെ രൂപയാണ് 20-ആം ഗഡുവിലൂടെ കൈമാറുന്നത്.
ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയായി മാറാനുള്ള മുന്നേറ്റത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
