ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരികൂടി ലഭ്യമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. കോഴിക്കോട് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വട്ടോളി മാവേലി സ്റ്റോര്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ലഭിക്കുന്ന എട്ട് കിലോ അരിക്ക് പുറമെയാണിത്. സപ്ലൈകോ വഴി ഓണത്തിന് റേഷൻ കാർഡ് ഒന്നിന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി കിലോക്ക് 25 രൂപക്ക് അരി ലഭ്യമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍
