പനമരം: കിണർ ഇടിഞ്ഞു താഴ്ന്നു.പനമരം കാപ്പുംചാലിലാണ് സംഭവം ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കിണർ ഇടിഞ്ഞു താഴ്ന്നത്. ചെറുകാട്ടൂർ കാപ്പുംചാൽ എഴുത്തൻ വീട്ടിൽ ഫൗസിയയുടെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഏകദേശം 35 അടി താഴ്ച്ചയുള്ള കിണറാണ് റിങ്ങ് ഉൾപ്പെടെ താഴ്ന്ന് പോയത്. സ്ഥലം വാർഡ് മെമ്പറും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തി പരിശോധിച്ചു.
കിണർ ഇടിഞ്ഞു താഴ്ന്നു
