റൂസ ഗവ. മോഡൽ ഡിഗ്രി കോളജ് ഉദ്ഘാടനം ഓഗസ്റ്റ് 18ന്; സംഘാടകസമിതി രൂപീകരിച്ചു

 

മാനന്തവാടി: ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയ്ക്ക് ഒരു പൊൻതൂവൽ കൂടി. മാനന്തവാടി നിയോജക മണ്ഡലത്തിൽ റൂസ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഗവ. മോഡൽ ഡിഗ്രി കോളജ് ഓഗസ്റ്റ് 18ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും.

 

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയിൽ അഞ്ച് ഏക്കർ സ്ഥലത്താണ് ഗവ. മോഡൽ ഡിഗ്രി കോളജ് സ്ഥാപിക്കുന്നത്. അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ മാനന്തവാടി ഗവ. കോളജ് കെട്ടിടത്തിൽ താത്കാലികമായിട്ടായിരിക്കും മോഡൽ ഡിഗ്രി കോളജിന്റെ പ്രവര്‍ത്തനം. ഇവിടെ തുടങ്ങാൻ പോകുന്ന അഞ്ച് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്.

 

മാനന്തവാടി ഗവ. കോളജിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ ബേബി ചെയർമാനും ഗവ. മോഡൽ ഡിഗ്രി കോളജ് സ്പെഷൽ ഓഫീസർ പി സുധീർ കുമാർ കൺവീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്.

 

എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വിജയൻ, എ എൻ സുശീല, ജനപ്രതിനിധികൾ, കോളജ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *