കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

പൊഴുതന: കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു.

 

പൊഴുതന ഗ്രാമപഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അറുപതോളം കുടുംബശ്രീ അംഗങ്ങള്‍ക്കാണ് സൗജന്യ പഠന സൗകര്യം ഒരുക്കുന്നത്. ഇതോടെ സമ പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്തായി മാറിയിരിക്കുകയാണ് പൊഴുതന. സേവനമേഖലയില്‍ ഉള്‍പ്പെടുത്തി 10 പുരുഷന്‍മാര്‍ക്കും പദ്ധതി മുഖേന സൗജന്യ പഠനാവസരം നല്‍കുന്നുണ്ട്.

 

അച്ചൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഞായറാഴ്ചകളിലാണ് ക്ലാസുകള്‍ നടക്കുക. ഗ്രാമ പഞ്ചായത്ത് പരിധിയിലെഅധ്യാപകരാണ് പഠിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്തിലെ മുതിര്‍ന്ന അംഗമായ 68 വയസുകാരന്‍ എം.എം ജോസ് പത്താംതരം തുല്യതാ കോഴ്‌സില്‍ പ്രവേശനം നേടി. പത്താംതരം തുല്യത, ഹയര്‍സെക്കന്‍ഡറി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ പഠനത്തിനും അവസരമൊരുക്കും. പഠന കേന്ദ്രത്തില്‍ പ്രവേശനം നേടാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 10നകം ഗ്രാമ പഞ്ചായത്തുമായിബന്ധപ്പെടണം.

 

പൊഴുതന ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ ബി ബാബു പാഠപുസ്തക വിതരണോദ്ഘാടനം നിര്‍വഹിച്ചു. അക്ഷര കൈരളി സാംസ്‌കാരിക വേദിയുടെ രൂപീകരണം ജില്ലാ പഞ്ചായത്ത് അംഗം എന്‍ സി പ്രസാദ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ഷാഹിന ഷംസുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എം ജോസ്, അബ്ദുള്‍ നാസര്‍ കാതിരി,സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍, തുല്യതാ വിഭാഗം ഉദ്യോഗസ്ഥന്‍ പി.വി ജാഫര്‍, പ്രേരക് ഇന്‍- ചാര്‍ജ്ജ് പി സി നിഷ എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *